Times Kerala

കഠ്‌വ സംഭവത്തില്‍ മോദിക്കെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം

 

ലണ്ടൻ: ബ്രിട്ടനിലും സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി മോദിക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. കഠ്‌വയിലെ പീഡനത്തിന്‍റെ പശ്ചാത്തലത്തിലാണ് ആയിരങ്ങള്‍ പ്രതിക്ഷേധവുമായി തെരുവിലിറങ്ങിയത്. ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളിൽ പ്രതിഷേധക്കാർക്കു വൻ പ്രചാരവും ലഭിച്ചു. മോദി ബ്രിട്ടനിൽ തങ്ങുന്ന മൂന്നുദിവസവും പ്രതിഷേധങ്ങളുമായി ലണ്ടൻ നഗരത്തിൽ തുടരാനാണു വിവിധ പ്രതിഷേധക്കാരുടെ തീരുമാനം.

കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ ഫ്ലെക്സും മോദിക്കു സ്വാഗതമില്ല എന്ന തലവാചകവുമായി ലണ്ടൻ നഗരത്തിലൂടെ സഞ്ചരിക്കുന്ന വാഹനവും രാജ്യത്തിന്റെ തലതാഴ്ത്തുന്നതായി. രണ്ടുദിവസത്തെ സ്വീഡിഷ് സന്ദർശനത്തിനിടെ സ്റ്റോക്കോമിലും കശ്മീർ പെൺകുട്ടിയുടെ പേരിൽ മോദിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. മോദിയെ ഭീകരനായും കൊലപാതകിയായും വിശേഷിപ്പിക്കുന്ന ബാനറുകളും പ്ലക്കാർഡുകളുമായാണു പ്രതിഷേധക്കാർ ലണ്ടൻ നഗരത്തിൽ അണിനിരക്കുന്നത്.

 

Related Topics

Share this story