Times Kerala

കോവിഡ് പ്രതിരോധ വാക്സിൻ: എലികളില്‍ വി‍ജയകരമെന്ന് ഐസിഎംആര്‍

 
കോവിഡ് പ്രതിരോധ വാക്സിൻ: എലികളില്‍ വി‍ജയകരമെന്ന് ഐസിഎംആര്‍

ഡൽഹി: കോവിഡിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് എലികളിലും മുയലുകളിലും വിജയകരമായി പരീക്ഷിച്ചെന്ന് ഐസിഎംആര്‍. ഡിസിജിഐയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ വാക്സിന്‍ മനുഷ്യരില്‍ ആദ്യഘട്ട പരീക്ഷണം നടത്താമെന്നും ഐസിഎംആര്‍ അറിയിച്ചു.കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമാണ്, തുടര്‍ നടപടികള്‍ അവര്‍ വേഗത്തിലാക്കുകയാണെന്നും അവർ അറിയിച്ചു. കോവിഡിനെതിരെ ചെെനയും വാക്സിൻ പരീക്ഷണം നടത്തുകയാണ്. അതു സംബന്ധിച്ച പഠനങ്ങളും അവര്‍ ത്വരിതഗതിയില്‍ നടത്തുകയാണ്.വായുവിലൂടെ കോവിഡ് പകരുമെന്ന തരത്തില്‍ അഭിപ്രായങ്ങളും അനുമാനങ്ങളും പല ശാസ്ത്രജ്ഞരും പറയുന്നുണ്ട്. എന്നാല്‍, അതിനെക്കാള്‍ എല്ലാം പ്രധാനം ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നതാണെന്ന് ഐസിഎംആര്‍ അറിയിച്ചു. അരോഗ്യ മന്ത്രാലയവും ഐസിഎംആറും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Related Topics

Share this story