Times Kerala

ബിജെപിയെ നേരിടാന്‍ മതേതര ശക്തികൾ ഒന്നിക്കണമെന്ന് സീതാറാം യെച്ചൂരി

 

ഹൈദരാബാദ്: ബിജെപിയെ നേരിടാന്‍  മതേതര ശക്തികൾ ഒന്നിക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ തോൽപ്പിക്കുന്നതായിരിക്കണം പ്രധാനലക്ഷ്യമെന്നും ഹൈദരാബാദിൽ 22-ാം പാർട്ടി കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ യെച്ചൂരി പറഞ്ഞു.രാജ്യത്ത് ഇടതുപാർട്ടികൾ കരുത്താർജിക്കേണ്ട സമയമായിരിക്കുന്നു. മോദി സർക്കാരിന് നയപരമായ ബദലാകാൻ സിപിഎമ്മിന് കഴിയണം. ഇതിനുള്ള വഴി 22-ാം പാർട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയെ നിശിതമായി വിമര്‍ശിച്ച യെച്ചൂരിയുടെ പ്രസംഗത്തിൽ കോണ്‍ഗ്രസിന് വിമർശനമില്ലാത്തതും പ്രസക്തമാണ്‌.

രാജ്യത്ത് ബിജെപി മാനഭംഗങ്ങളെ പോലും വർഗീയകരിക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് എൻഡിഎ സർക്കാരിന്‍റെ പ്രവർത്തനമെന്നും യെച്ചൂരി വ്യക്തമാക്കി. ആര് എന്ത് കഴിക്കണം എന്നത് പോലും ആർഎസ്എസും സംഘപരിവാർ സംഘടനകളുമാണ് തീരുമാനിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.   ആശംസകൾ നേരാനെത്തിയ സി.പി.എം എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ കോൺഗ്രസ് സഖ്യത്തെ എതിർത്തു. സഖ്യം ഇടതിന് ഗുണം ചെയ്യില്ലെന്ന് നേരത്തേ തെളിഞ്ഞതാണ്. തട്ടിക്കൂട്ട് മുന്നണികൾ ഇടതുപക്ഷത്തെ സഹായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Related Topics

Share this story