Times Kerala

തൂണേരിയിൽ അപകടകരമായ രീതിയിൽ കൊവിഡ് വ്യാപനം ;53 പേർക്ക് കോവിഡ് പോസിറ്റീവ്

 
തൂണേരിയിൽ  അപകടകരമായ രീതിയിൽ കൊവിഡ് വ്യാപനം ;53 പേർക്ക് കോവിഡ്  പോസിറ്റീവ്

കോഴിക്കോട്: നാദാപുരത്തെ പ്രദേശങ്ങളിൽ  കൊവിഡ് വ്യാപനമുണ്ടായതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ കർശന  നിയന്ത്രണങ്ങൾ ഏർപ്പെടുത്തി .

  ഗ്രാമീണമേഖലകളിൽ  കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ  പഞ്ചായത്തുകളിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ തുടങ്ങാനും ജില്ലാ ഭരണകൂടം തീരുമാനം എടുത്തു .

തൂണേരിയിലാണ് കൂടുതലായി  കൊവിഡ് വ്യാപനമുണ്ടായത്. ഇവിടെ ചില  മരണവീടുകളിൽ നിന്നും കോവിഡ്  രോഗം പകർന്നതായി സംശയിക്കുന്നു എന്നും ജില്ലാ കളക്ടർ വി.സാംബശിവ റാവു അറിയിച്ചു .

ഇവിടെ 400 പേരിൽ  കൊവിഡ് പരിശോധിച്ചപ്പോൾ  53 പേർക്ക് കൊവിഡ് പോസിറ്റീവ് ഫലം ലഭിച്ചു .

Related Topics

Share this story