Times Kerala

വാർത്താസമ്മേളനത്തിനി​ടെ മാധ്യമ പ്രവര്‍ത്തക കവിളിൽ തലോടി തമിഴ്​നാട്​ ഗവർണർ ; നിങ്ങ​ളുടെ പ്രവർത്തി തെറ്റാണെന്ന് തുറന്നു പറഞ്ഞ് ലക്ഷ്​മി സുബ്രഹ്​മണ്യം

 

ന്യൂഡൽഹി: വാർത്താസമ്മേളനത്തിനി​ടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ കവിളിൽ തലോടിയ തമിഴ്​നാട്​ ഗവർണർ ബൻവാരിലാൽ പുരോഹിതി​​​െൻറ നടപടി വിവാദത്തിൽ. പ​രീ​ക്ഷ വി​ജ​യ​ത്തി​നും പ​ണ​ത്തി​നും വേ​ണ്ടി സ​ർ​വ​ക​ലാ​ശാ​ലയിലെ ഉ​ന്ന​ത​ർ​ക്ക്​ വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ൻ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ളെ ​​പ്രേ​രി​പ്പി​ച്ച വ​നി​ത പ്ര​ഫ​സ​ർ​ക്ക്​ ഗ​വ​ർ​ണ​റു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന ആരോപണം നിഷേധിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ്​ ഗവർണറുടെ വിവാദമായ പെരുമാറ്റം. ഗവർണർ വാർത്താസമ്മേളനം അവസാനിപ്പിച്ച്​ എഴുന്നേൽക്കു​േമ്പാഴായിരുന്നു ദ വീക്കിലെ ലക്ഷ്​മി സുബ്രഹ്​മണ്യം​ ചോദ്യം ഉന്നയിച്ചത്​. ചോദ്യത്തിന്​ ഉത്തരം പറയാതെ മാധ്യമപ്രവർത്തകയുടെ കവിളിൽ തട്ടി സ്​നേഹം പ്രകടിപ്പിക്കുകയായിരുന്നു ഗവർണർ​.

ഗവർണറുടെ നടപടിക്കെതി​െര ലക്ഷ്​മി സുബ്രഹ്​മണ്യം ട്വിറ്ററിൽ രൂക്ഷമായി പ്രതികരിച്ചു. വാർത്താ സമ്മേളനം അവസാനിക്കു​േമ്പാൾ താൻ ഗവർണറോട്​ ചോദ്യമുന്നയിച്ചു. എന്നാൽ, ത​​​െൻറ അനുവാദമില്ലാതെ, അധികാരഭാവത്തോടെ ചോദ്യത്തിനുത്തര​െമന്ന നിലയിൽ കവിളിൽ തലോടുകയാണ്​ അദ്ദേഹം ചെയ്​തത് എന്ന്​ ലക്ഷ്​മി സുബ്രഹ്​മണ്യം ട്വീറ്റ്​ ചെയ്​തു​. ഇത്​ നല്ല പെരുമാറ്റമല്ല. ത​​​െൻറ അനുവാദമില്ലാരെ ഒരു അപരിചിത​ൻ സ്​പർശിച്ചത്​ അസ്വസ്​ഥതയുളവാക്കിയെന്നും അവർ പറഞ്ഞു. മുഖം പലതവണ കഴുകി. എന്നിട്ടും ആ അസ്വസ്​ഥതയിൽ നിന്ന്​ മോചനം ലഭിക്കുന്നില്ല. ചിലപ്പോൾ നിങ്ങൾക്കത്​ അഭിനന്ദനത്തി​​​െൻറയോ മുത്തച്ഛ​​​െൻറതെന്ന പോലെ സ്​നേഹപ്രകടനത്തി​​​െൻറതോ ആയിരിക്കാം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങ​ളുടെ പ്രവർത്തി തെറ്റാണ്​ – ലക്ഷ്​മി ട്വീറ്റ്​ ചെയ്​തു.

സ​ർ​വ​ക​ലാ​ശാ​ല ഉ​ന്ന​ത​ർ​ക്ക്​ വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ൻ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ളെ ​​പ്രേ​രി​പ്പി​ച്ച വ​നി​ത അ​സി.​ പ്ര​ഫ​സ​ർ നി​ർ​മ​ല ​േദ​വിയുടെ ഫോൺ സന്ദേശമാണ്​ ഗവർണറെ പ്രതിക്കൂട്ടിലാക്കിയത്​. ത​മി​ഴ്​​നാ​ട്​ ഗ​വ​ർ​ണ​ർ ഡോ. ​ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​തു​മാ​യി ത​നി​ക്ക്​ അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും റാ​ക്ക​റ്റി​നെ​ക്കു​റി​ച്ച്​ ഗ​വ​ർ​ണ​ർ​ക്ക്​ അ​റി​യാ​മെ​ന്നുമായിരുന്നു അ​റ​സ്​​റ്റി​ലാ​യ പ്രഫസറുടെ ഫോ​ൺ സ​ന്ദേ​ശ​ം. തു​ട​ർ​ന്ന്​ ഗ​വ​ർ​ണ​ർ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് രാ​ജ്​​ഭ​വ​നി​ൽ അ​ടി​യ​ന്ത​ര വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ച്​ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ക്കുകയായിരുന്നു.

Related Topics

Share this story