Times Kerala

രോഹിത് ശർമയുടെ മികവില്‍ മുംബൈയ്ക്ക് ആദ്യ ജയം

 

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‌ ആദ്യ ജയം. തുടർച്ചയായ മൂന്നു തോല്‍വിക‍ൾക്കു ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 46 റൺസിനാണു മുംബൈ തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചുറി മികവില്‍ 20 ഓവറിൽ ആറു വിക്കറ്റിനു 213 റൺസെടുത്തിരുന്നു.ലാമറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനു എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളു.

213 റൺസെന്ന വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഒരു വശത്ത് ക്യാപ്റ്റൻ വിരാട് കോഹ്‍ലി നിലയുറപ്പിച്ചപ്പോൾ മറുവശത്ത് സ്ഥിരതയില്ലാതിരുന്നത് ബാംഗ്ലൂരിനു തിരിച്ചടിയായി. ആർക്കും 20 റൺസിനപ്പുറത്തേക്കു പോലും കടക്കാനാകാതിരുന്നതോടെ ടീമിനെ കരകയറ്റേണ്ട ചുമതല ബാംഗ്ലൂര്‍ ക്യാപ്റ്റന്റെതു മാത്രമായി ചുരുങ്ങി. 62 പന്തുകൾ നേരിട്ട വിരാട് കോഹ്‍ലി 92 റൺസുമായി പുറത്താകാതെ നിന്നു.

 

 

Related Topics

Share this story