Times Kerala

സ്വപ്നക്കും സംഘത്തിനും ഊരാക്കുടുക്ക്.! സ്വർണം കടത്തിയത് ജൂവലറികൾക്കു വേണ്ടിയല്ല, ഭീകരപ്രവർത്തനത്തിനു വേണ്ടിയെന്ന് എൻഐഎ

 
സ്വപ്നക്കും സംഘത്തിനും ഊരാക്കുടുക്ക്.! സ്വർണം കടത്തിയത് ജൂവലറികൾക്കു വേണ്ടിയല്ല, ഭീകരപ്രവർത്തനത്തിനു വേണ്ടിയെന്ന് എൻഐഎ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത് ജൂവലറികൾക്കു വേണ്ടിയല്ല മറിച്ചു ഭീകരപ്രവർത്തനത്തിനു വേണ്ടിയെന്ന് ദേശീയ അന്വേഷണ ഏജൻസി. കേസിൽ അറസ്റ്റിലായ സ്വപ് സുരേഷിനെയും സന്ദീപ് നായരെയും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് എൻ.ഐ.എ ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപനയെയും സന്ദീപിനെയും ജൂലായ് 21 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അതേസമയം,സ്വർണക്കടത്തിനായി പ്രതികൾ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എൻ.ഐ.എ. ഫൈസൽ ഫരീദാണ് വ്യാജ രേഖകൾ ചമച്ചതെന്നും എൻഐഐ സംഘം കോടതിയെ അറിയിച്ചു. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എൻ.ഐ.എ. സംഘം കോടതിയിൽ വ്യക്തമാക്കി.

Related Topics

Share this story