Times Kerala

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കേരള പൊലീസ് കേസെടുത്തു

 
വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന  സുരേഷിനെതിരെ കേരള പൊലീസ് കേസെടുത്തു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേരള പൊലീസ് കേസെടുത്തു. ഐടി വകുപ്പിൽ ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. സ്പേസ് പാർക്ക് ഓപ്പറേഷൻ മാനേജർ തസ്തികയിൽ ജോലി ലഭിക്കുന്നതിനു വേണ്ടിയാണ് സ്വപ്ന വ്യാജരേഖ ഹാജരാക്കിയത്. കേസിൽ പ്രൈസ് വാട്ടർ കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളെയും പ്രതി ചേർത്തിട്ടുണ്ട്.

Related Topics

Share this story