Times Kerala

എഞ്ചിനീയറിംഗ് പരീക്ഷ വ്യാഴാഴ്ച നടക്കും, വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി പ്രത്യേക ബസ് സൗകര്യം ഒരുക്കും

 
എഞ്ചിനീയറിംഗ് പരീക്ഷ വ്യാഴാഴ്ച നടക്കും, വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി പ്രത്യേക ബസ് സൗകര്യം ഒരുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. പരീക്ഷ വ്യാഴാഴ്ച (ജൂലൈ 16)ന് തന്നെ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം നഗരത്തിലും നിയന്ത്രിത മേഖലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. രോഗലക്ഷണമുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ തീവ്ര ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരെ പ്രത്യോകമായി പരീക്ഷ എഴുതിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Related Topics

Share this story