Times Kerala

ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്ക് ന​ഗ​ര​ത്തി​ലെ​ത്തി​യ പോ​ലീ​സു​കാ​ര​ന്‍റെ ബൈ​ക്ക് പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ്ടി​ച്ചു

 
ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്ക് ന​ഗ​ര​ത്തി​ലെ​ത്തി​യ പോ​ലീ​സു​കാ​ര​ന്‍റെ ബൈ​ക്ക് പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ്ടി​ച്ചു

തി​രു​വ​ല്ല: ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്ക് ന​ഗ​ര​ത്തി​ലെ​ത്തി​യ പോ​ലീ​സു​കാ​ര​ന്‍റെ ബൈ​ക്ക് പ​ട്ടാ​പ്പ​ക​ല്‍ നഗരമധ്യത്തിൽ നിന്നും മോ​ഷ്ടി​ച്ചു. തി​രു​വ​ല്ല ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വില്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​മി​ത്ബാ​ബു​വി​ന്‍റെ ഹീ​റോ ഹോ​ണ്ട സ്‌​പ്ലെ​ന്‍​ഡ​ര്‍ കെ​എ​ല്‍ 03 ജി 1644 ​ന​മ്പ​ര്‍ ബൈക്കാണ് തിരുവല്ല എസ്‌സി ജങ്ഷനിൽ നിന്നുംഇ​ന്ന​ലെ ഉ​ച്ചയോടെ മോഷണം പോയത്. പോലീസുകാരൻ സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ന്ന് നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ക്കാ​ന്‍ പോ​യി തി​രി​കെ വ​ന്ന​ സമയത്തിനിടെയാണ് മോഷണം നടന്നത്.

തുടർന്ന്, സമീപത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പരി​ശോ​ധി​ച്ച​പ്പോ​ള്‍ ഒരു യു​വാ​വ് ബൈ​ക്കു​മാ​യി പോ​കു​ന്ന ചി​ത്രം വ്യ​ക്ത​മാ​യി ലഭിച്ചിട്ടുണ്ട്. ബൈ​ക്ക് മോ​ഷ്ടി​ക്കു​ന്ന​തി​നു മു​മ്പാ​യി ഇ​യാ​ള്‍ ന​ഗ​ര​മ​ധ്യ​ത്തി​ലെ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ നി​ന്നി​റ​ങ്ങി​വ​രു​ന്ന ദൃ​ശ്യ​വും പൊലീസിന് ല​ഭി​ച്ചു.ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു യു​വാ​വി​നെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

Related Topics

Share this story