Times Kerala

ബംഗാളിൽ ബിജെപി എംഎൽഎ തൂങ്ങിമരിച്ച നിലയിൽ

 
ബംഗാളിൽ ബിജെപി എംഎൽഎ തൂങ്ങിമരിച്ച നിലയിൽ

കൊൽക്കത്ത: ഉത്തർ ദിനജ്‌പൂരിലെ ബിജെപി എംഎൽഎ ദേബേന്ദ്ര നാഥ് റോയിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പശ്ചിമബംഗാളിലെ ബിംദലിലുള്ള ഒരു കടക്കുള്ളിലാണ്  ദേബേന്ദ്ര നാഥ് റോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, എംഎൽഎയുടേത് കൊലപാതകമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഞായറാഴ്ച രാത്രി റോയിയെ വീട്ടിൽ നിന്ന് ചിലർ വിളിച്ചിറക്കി കൊണ്ടുപോയതായും ശേഷം റോയിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

Related Topics

Share this story