Times Kerala

രാമായണ പാരായണത്തിൻ്റെ ചിട്ടകള്‍.!

 
രാമായണ പാരായണത്തിൻ്റെ ചിട്ടകള്‍.!

കര്‍ക്കിടകം തുടങ്ങിയാല്‍ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണ പാരായണം ചെയ്യുകയാണ് വേണ്ടത്.

പൊതുവെ നിഷ്‌ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ് കര്‍ക്കടക മാസം. ഇതില്‍ നിന്നുള്ള മോചനത്തിന് പൂര്‍വ്വികന്മാര്‍ നല്‍കിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും.

രാമായണ പാരായണത്തിൻ്റെ ചിട്ടകള്‍..

  1. രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം രാമായണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല.
  2. കേടുപാടുകളില്ലാത്ത രാമായണമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്.
  3. പരിശുദ്ധമായ പീഠത്തിലോ, ഉയര്‍ന്ന സ്ഥലത്തോ ആയിരിക്കണം രാമായണം വയ്ക്കേണ്ടത് . തറയിൽ വയ്ക്കാൽ പാടില്ല.
  4. ശ്രീരാമപട്ടാഭിഷേക ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച് ശേഷമായിരിക്കണം പാരായണം ചെയ്യേണ്ടത്.
  5. വടക്കോട്ട് ഇരുന്നായിരിക്കണം രാമായണ പാരായണം നടത്തേണ്ടത്.
  6. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാൻ. ഈ സമയം മനസ് ഏകാഗ്രമാക്കണം.
  7. രാമായണപാരായണം ആരംഭിക്കുന്നത് ബാലകാണ്ഡത്തിലെ ”ശ്രീരാമ രാമ രാമ ”എന്ന ഭാഗത്തിൽ നിന്നായിരിക്കണം.
  8. ഏതൊരു ഭാഗം വായിക്കുന്നതിനുമുമ്പും ബാലകാണ്ഡത്തിലെ ”ശ്രീരാമ രാമ രാമ ”എന്ന ഭാഗം ജപിക്കണം
  9. ഓരോ ദിവസവും ശ്രേഷ്ഠകാര്യങ്ങൾ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിച്ച് നല്ല കാര്യങ്ങൾ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം.
  10. യുദ്ധം, കലഹം, മരണം തുടങ്ങിയവ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്.
  11. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിർത്തുന്നതാണ് ഉത്തമം.

Related Topics

Share this story