Times Kerala

പൊലീസ് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ്;19 പൊലീസുകാർ ക്വാറന്‍റീനിൽ

 
പൊലീസ് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ്;19 പൊലീസുകാർ  ക്വാറന്‍റീനിൽ

കൊച്ചി:  ചേരാനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ് സ്‌ഥിരീകരിച്ചു .

ജൂലൈ  9 ആം തിയതിയാണ്   പ്രതിക്ക്  കൊവിഡ് പരിശോധന നടത്തിയത്. തുടര്‍ന്ന് പരിശോധന ഫലം വന്നപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്.

ഇതോടെ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്നവരെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി .എസ്ഐ ഉൾപ്പടെ 19 പൊലീസുകാരാണ് ക്വാറന്‍റീനിൽ പോയത് .

Related Topics

Share this story