Times Kerala

സംസ്ഥാനത്തെ തീരദേശത്താകെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണനയിൽ; മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മ

 
സംസ്ഥാനത്തെ തീരദേശത്താകെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണനയിൽ; മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മ

തിരുവനന്തപുരം: കേരളത്തിലെ  തീരദേശത്താകെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണനയിലാണെന്ന്  മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മ.

കടലില്‍ പോകാന്‍ മാത്രം അനുമതി നല്‍കുന്ന രീതിയിലായിരിക്കും നടപടി എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി  .

 3000 രൂപ ക്ഷേമനിധിയിലുള്ള എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും വിതരണം ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി . മത്സ്യം പുറത്ത് എത്തിക്കാന്‍  കൂടുതൽ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Related Topics

Share this story