Times Kerala

സ്വർണക്കടത്ത്: സ്വപ്‌നയേയും സന്ദീപിനേയും റിമാന്‍ഡ് ചെയ്തു, കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റും

 
സ്വർണക്കടത്ത്: സ്വപ്‌നയേയും സന്ദീപിനേയും റിമാന്‍ഡ് ചെയ്തു, കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിൽ ഇന്നലെ അറസ്റ്റിലായ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരുവരേയും ഉടന്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. ഇരുവരുടെയും കോവിഡ് പരിശോധന ഫലം നാളെ ലഭിക്കും. ഇതിനു ശേഷം പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിക്കുമെന്നാണ് വിവരം.

Related Topics

Share this story