Times Kerala

ബിപിയുള്ളവര്‍ സ്വയംഭോഗം ചെയ്താല്‍..!

 
ബിപിയുള്ളവര്‍ സ്വയംഭോഗം ചെയ്താല്‍..!

സ്വയംഭോഗം തെറ്റായ ഒരു പ്രവൃത്തിയാണെന്ന ധാരണ പലര്‍ക്കുമുണ്ടെങ്കിലും ഇത് തെറ്റാണെന്നു പറയാനാകില്ല. സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും സ്വയമേ നേടുന്ന ഈ ലൈംഗിക സുഖത്തിന് ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്.

സ്വയംഭോഗം അനാരോഗ്യകരമായും ആരോഗ്യകരമായും ചെയ്യാം. അനാരോഗ്യകരമായി ചെയ്യുന്നതിന് അനാരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാകും, ആരോഗ്യപരമായതിന് ആരോഗ്യപരമായ പ്രശ്‌നങ്ങളും.

പലര്‍ക്കും സ്വയംഭോഗത്തെക്കുറിച്ചും സെക്‌സിനെക്കുറിച്ചുമെല്ലാം പല ആശങ്കകളുമുണ്ടാകും. ഇതിലൊന്നാണ് ചില പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് സ്വയംഭോഗം ദോഷകരമാകുമോ, അല്ലെങ്കില്‍ ഇത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുമോയെന്നതെല്ലാം.

ഉദാഹരണമായി ബിപിയും സ്വയംഭോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പല ധാരണകളുമുണ്ട്, സ്വയംഭോഗം ബിപിയ്ക്കു കാരണമാകുമോ, ബിപിയുള്ളവര്‍ക്ക ഇത് ദോഷം വരുത്തുമോ തുടങ്ങിയ പലതും ഇതില്‍ പെടുന്നു. ബിപി എപ്രകാരം സ്വയംഭോഗവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു നോക്കൂ, ഇതെക്കുറിച്ചുള്ള ചില വാസ്തവങ്ങളറിയൂ,

സ്വയംഭോഗം ബിപിയ്ക്കു കാരണമാകുന്നില്ല. എന്നാല്‍ ഇതെത്തുടര്‍ന്നുള്ള സ്ഖനല സമയത്തോ ഓര്‍ഗാസം സമയത്തോ ബിപി കൂടാന്‍ ഇടയാക്കും. പ്രത്യേകിച്ചും ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക്.

ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ക്ക് സ്വയംഭോഗ സമയത്തോ സെക്‌സിനു ശേഷമുള്ള സ്ഖലന, ഓര്‍ഗാസം സമയത്തോ ബിപി അമിതമാകാനും ഇതു ചിലപ്പോള്‍ കാര്‍ഡിയാക്, സ്‌ട്രോക്ക് പ്രശ്‌നങ്ങളിലേയ്ക്കും എത്താനുള്ള സാധ്യതയും ഏറെയാണ്. എന്നാല്‍ ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഹൈ ബിപിയുള്ളവര്‍ സെക്‌സില്‍ നിന്നോ സ്വയംഭോഗത്തില്‍ നിന്നോ ഒഴിഞ്ഞു നില്‍ക്കണമെന്നതല്ല, സൂചിപ്പിയ്ക്കുന്നത്. ബിപി മരുന്നുകളാല്‍ നിയന്ത്രിയ്ക്കപ്പെടുമെങ്കില്‍ ഇത് പ്രശ്‌നമാകാനും സാധ്യതയില്ല.

എല്ലാവരിലും, അതായത് ബിപി പ്രശ്‌നങ്ങളുള്ളവരിലും ഇല്ലാത്തവരിലും എല്ലാം സ്വയംഭോഗം, സെക്‌സ് എന്നിവ ബിപി നേരിയ തോതില്‍ ഉയരാന്‍ ഇടയാക്കുന്നുണ്ട്. സ്ഖലന ശേഷമാണ് ഇത് സാധാരണയായി ഉണ്ടാകുന്നതും. സ്വയംഭോഗം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ സെക്‌സിന്റ സമയത്ത് അഡ്രീനല്‍ ഗ്ലാന്റുകള്‍ എപിനെഫ്രിന്‍, നോറെപ്രിനെര്‍ഫിന്‍ എന്നിവ പുറപ്പെടുവിയ്ക്കുന്നു. ഈ ഹോര്‍മോണുകള്‍ സ്‌ട്രെസ് സമയത്തു പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകളാണ്. ഇതാണ് ബിപി കൂടാന്‍ ഇടയാക്കുന്നത്. ഇതു സ്ത്രീകളിലും പുരുഷനിലും സംഭവിയ്ക്കുന്ന പ്രക്രിയയുമാണ്. സ്ഖലന, ഓര്‍ഗാസ ശേഷം 10 മിനിറ്റു കഴിഞ്ഞാണ് ഇതു സംഭവിയ്ക്കുന്നതും.

Related Topics

Share this story