Times Kerala

താനാണെന്ന് കരുതി ആരാധകർ വഞ്ചിതരാകരുത്..; ആരാധകർക്ക് മുന്നറിയിപ്പുമായി ശാലു കുര്യൻ

 
താനാണെന്ന് കരുതി ആരാധകർ വഞ്ചിതരാകരുത്..; ആരാധകർക്ക് മുന്നറിയിപ്പുമായി ശാലു കുര്യൻ

ചന്ദനമഴ എന്ന സീരിയലിലെ വില്ലത്തി വര്‍ഷയായി എത്തി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലുകുര്യന്‍. സീരിയലില്‍ വില്ലത്തിയായിട്ടാണ് എത്തുന്നത് എങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ശാലു പാവമാണ്.ഇപ്പോളിതാ  വീണ്ടും ഇൻസ്റ്റഗ്രാമിൽ തന്റെ പേരിൽ ഒരു വ്യാജ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് എന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

താനാണെന്ന് കരുതി ആരാധകർ വഞ്ചിതരാകരുതെന്നും താരം കൂട്ടിച്ചേർത്തു. ആ പോസ്റ്റിൽ ഇതും ഒറിജിനൽ ആണെന്ന് എന്ത് ഉറപ്പാണെന്ന് ചിലരൊക്കെ കമന്റ് ഇട്ടിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ലൈവിൽ വന്ന് ഈ കാര്യങ്ങൾ പറഞ്ഞതെന്നും ശാലു വ്യക്തമാക്കി .

Related Topics

Share this story