Times Kerala

സ്വർണക്കടത്ത്: മലപ്പുറത്ത് അറസ്റ്റിലായ റമീസ് മാൻവേട്ട കേസിലെ പ്രതി; മുൻപും അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളി

 
സ്വർണക്കടത്ത്: മലപ്പുറത്ത് അറസ്റ്റിലായ റമീസ് മാൻവേട്ട കേസിലെ പ്രതി; മുൻപും അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളി

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഇന്ന് മലപ്പുറത്ത് നിന്നും അറസ്റ്റിലായ റമീസ് മുൻപ് മാൻവേട്ട കേസിലും പിടിയിലായിരുന്നതായി റിപ്പോർട്ട്. മുൻപും അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയായിരുന്നു റമീസ് എന്നാണു ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. കേരളത്തിലെത്തുന്ന സ്വർണം വിതരണം ചെയ്യുന്നതിൽ ഇയാളാണ് മുഖ്യ പങ്കു വഹിക്കുന്നത്.സ്വർണക്കടത്തിൽ ഇയാൾക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്. ഹവാല ഇടപാടുകളുമായും ഇയാൾക്ക് ബന്ധമുണ്ട്. ഞായറാഴ്ച പുലർച്ചെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. റമീസിന്‍റെ മൊഴിയനുസരിച്ച് കൂടുതൽ പേർ കേസിൽ പിടിയിലായേക്കുമെന്നും കസ്റ്റംസ് പറയുന്നു.

അതേസമയം, ഇന്നലെ ബംഗളുരുവിൽ നിന്നും എൻഐഎ സംഘം അറസ്റ്റ് ചെയ്ത സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. അല്പം മുൻപാണ് ബെംഗളൂരുവിൽ നിന്നുള്ള എൻ.ഐ.എ. സംഘം പ്രതികളുമായി വാളയാർ അതിർത്തി കടന്നത്.മൂന്ന് വാഹനങ്ങളിലായാണ് എൻ.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിർത്തി മുതൽ കേരള പോലീസിന്റെ അകമ്പടിയുമുണ്ട്.

Related Topics

Share this story