Times Kerala

ചികിത്സ നിഷേധിച്ചു; പ്രമേഹ രോഗി കൂടിയായ 18കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

 
ചികിത്സ നിഷേധിച്ചു; പ്രമേഹ രോഗി കൂടിയായ 18കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത:സര്‍ക്കാര്‍ ആശുപത്രിയില്‍ 18കാരനായ പ്രമേഹ രോഗി കൊവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിലാണ് (കെഎംസിഎച്ച്) സംഭവം. അതേസമയം, യുവാവിന് മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സുബ്രജിത് ചട്ടോപാധ്യായ ആണ് മരിച്ചത്. ചികിത്സ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് മകനെ പ്രവേശിപ്പിച്ചതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ സേവന ഡയറക്ടർ അറിയിച്ചു.

Related Topics

Share this story