Times Kerala

പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറും ക്വാറന്‍റീനില്‍;കൊവിഡ് സ്ഥിരീകരിച്ച ആള്‍ക്കൊപ്പം പൊതുചടങ്ങില്‍ പങ്കെടുത്തു

 
പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറും ക്വാറന്‍റീനില്‍;കൊവിഡ് സ്ഥിരീകരിച്ച ആള്‍ക്കൊപ്പം പൊതുചടങ്ങില്‍ പങ്കെടുത്തു

പത്തനംതിട്ട: പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറും ക്വാറന്‍റീനില്‍ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു .

ആർടിഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവരോട് ക്വാറന്‍റീനില്‍ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചത്.  ആർടിഓഫീസിലെ ജീവനക്കാരനൊപ്പം എംപിയും എംഎൽഎയും പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു.

 കോവിഡ് രോഗവ്യാപനം  കൂടിയതോടെ പത്തനംതിട്ടയിൽ കടുത്ത  നിയന്ത്രണങ്ങൾ ഏർപെടുത്തിരിക്കുകയാണ് .

Related Topics

Share this story