Times Kerala

ട്രിപ്പിൾ ലോക്ക് ഡൗണിനിടെ സ്വപ്ന തലസ്ഥാനത്തു നിന്നും ബെംഗളുരുവിലേക്ക് കടന്നത് കേരള പോലീസിന്റെ സഹായത്തോടെയെന്ന് പ്രതിപക്ഷവും ബിജെപിയും

 
ട്രിപ്പിൾ ലോക്ക് ഡൗണിനിടെ സ്വപ്ന തലസ്ഥാനത്തു നിന്നും ബെംഗളുരുവിലേക്ക് കടന്നത് കേരള പോലീസിന്റെ സഹായത്തോടെയെന്ന് പ്രതിപക്ഷവും ബിജെപിയും

തിരുവനന്തപുരം: ഡിപ്ലോമാറ്റ് കാർഗോയിലൂടെയുള്ള സ്വർണക്കടത്തിലെ മുഖ്യ പ്രതികളായ സ്വപ്നയും സന്ദീപും അല്പം മുൻപാണ് ബംഗളുരുവിൽ നിന്നും പിടിയിലായത്. എൻഐഎയുടെ ഹൈദരാബാദ് യൂണിറ്റാണ് ഇവരെ പിടികൂടിയത്. അതേസമയം, ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം നഗരത്തിൽ നിന്നും സ്വപ്നയേയും കുടുംബത്തെയും രക്ഷപ്പെടാൻ സഹായിച്ചത് കേരള പോലീസാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുകയാണ്. പൊലീസിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇവർ സംസ്ഥാനം വിട്ടതെന്നാണ് കോൺഗ്രസ്സ് എംപി രാജ്മോഹനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചത്.ഇക്കാര്യം അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അതേസമയം, സ്വപനയെ കുടുംബത്തോടൊപ്പമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മൂന്നു ദിവസം കൊച്ചിയിൽ കഴിഞ്ഞ ശേഷമാണ് ഇവർ ബെംഗളുരുവിലേക്ക് കടന്നത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ച്ചി​യി​ലെ എ​ൻ​ഐ​യെ അ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related Topics

Share this story