Times Kerala

മുരിങ്ങയില പറിക്കുന്നതിനിടെ കാല്‍ തെറ്റി തലയിടിച്ചു വീണ ഗൃഹനാഥന് ദാരുണാന്ത്യം

 
മുരിങ്ങയില പറിക്കുന്നതിനിടെ കാല്‍ തെറ്റി തലയിടിച്ചു വീണ ഗൃഹനാഥന് ദാരുണാന്ത്യം

ആലപ്പുഴ: മുരിങ്ങയില പറിക്കുന്നതിനിടെ കാല്‍ തെറ്റി വീണ ഗൃഹനാഥന് ദാരുണാന്ത്യം. 68 വയസ്സുള്ള ആലപ്പുഴ സ്വദേശി ബെന്നി ഡിക്രൂസ് മരത്തിൽ നിന്നും കാൽ തെറ്റി വീടിന്റെ വരാന്തയിൽ തലയിടിച്ചു വീണു മരിച്ചത്. തലയ്ക്കു പിന്നില്‍നിന്നു രക്തം വാര്‍ന്ന ബെന്നിയെ ഒന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.ബെംഗളുരുവില്‍ നഴ്സായ മകന്‍ ബ്രിട്ടോ സൗദിയില്‍ നഴ്സായ ഭാര്യയെ സന്ദര്‍ശിച്ചു തിരിച്ചെത്തി വീട്ടില്‍ ക്വാറന്റീനിലായിരുന്നു. ഇതുകാരണം അപകടമുണ്ടായിട്ടും സഹായത്തിനു എത്താതെ നാട്ടുകാർ മാറി നിന്ന് എന്നാണ് റിപ്പോർട്ട്. ഒടുവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Related Topics

Share this story