Times Kerala

സംസ്ഥാനത്ത് കൊവിഡ് സാമൂഹ്യവ്യാപനം, ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐഎംഎ

 
സംസ്ഥാനത്ത് കൊവിഡ് സാമൂഹ്യവ്യാപനം, ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐഎംഎ. കേരളത്തിൽ  കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നു എന്നു വേണം മനസ്സിലാക്കാനെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർ​ഗീസ് വ്യക്തമാക്കി.

ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല, വളരെ അപകടകരമായ സാഹചര്യമാണിതെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുമ്പിൽ വരുന്ന ഓരോരുത്തരും പോസിറ്റീവ് ആണെന്ന് കരുതി മുൻകരുതൽ എടുക്കണം. രോഗവ്യാപനം വളരെ അധികം കൂടുകയാണ്. എന്നിട്ടും,ലോക്ക് ഡൌൺ ഇളവുകൾ ആളുകൾ ദുരുപയോഗം ചെയ്യുന്നു. സാമൂഹിക അകലം ഒരിടത്തും പാലിക്കുന്നില്ല. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല. അത്ര മോശമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങൾ ഉൾക്കൊള്ളുന്നില്ല.കൊവിഡ് ഇല്ലാത്തവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ഗുരുതരമായ സാഹചര്യമാണ്. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. രോഗവ്യാപനത്തിന്റെ കണക്ക് അറിയാൻ അത് വേണമെന്നും എബ്രഹാം വർ​ഗീസ് പറഞ്ഞു.

Related Topics

Share this story