Times Kerala

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

 
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 69 പേർക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 48 പേർക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 29 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും , കൊല്ലം, കാസർഗോഡ് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയിൽ നിന്നുള്ള 11 പേർക്കം, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Topics

Share this story