Times Kerala

സ്വര്‍ണക്കടത്ത് ; സരിത്തിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

 
സ്വര്‍ണക്കടത്ത് ; സരിത്തിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

എറണാകുളം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്തിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യുന്നു. കൊച്ചി കസ്റ്റംസ് കമ്മിഷണറുടെ കാര്യാലയത്തിലെത്തിയാണ് എൻ.ഐ.എ സംഘം ചോദ്യം ചെയ്യുന്നത്. നിലവിൽ കസ്റ്റംസ് കസ്‌റ്റഡിയിലാണ് സരിത്തുള്ളത്. കേസ് ഏറ്റെടുത്ത ശേഷം എന്‍ഐഎയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിര്‍ണായ നീക്കം കൂടിയാണ് ഈ ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസമാണ് കേസ് ഏറ്റെടുക്കുന്നതായി എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര പരിരക്ഷയുള്ള ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ ഒന്നാം പ്രതിയാണ് സരിത്ത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന ഇപ്പോഴും ഒളിവിലാണ്.

Related Topics

Share this story