Times Kerala

പെയ്ന്‍ കില്ലേര്‍സ് കുടിച്ച് കുടിച്ച് ഭ്രാന്തായിരിക്കുന്നു., പക്ഷേ എന്റെ ഡിപ്രഷന്‍ മറ്റുള്ളവരെ അറിയിക്കാതെ സ്വയം വിശ്വസിപ്പിക്കാതെ ഓവര്‍കം ചെയ്യുകയാണ്..; വിഷാദത്തെക്കുറിച്ച് ജസ്ല മാടശ്ശേരി 

 
പെയ്ന്‍ കില്ലേര്‍സ് കുടിച്ച് കുടിച്ച് ഭ്രാന്തായിരിക്കുന്നു., പക്ഷേ എന്റെ ഡിപ്രഷന്‍ മറ്റുള്ളവരെ അറിയിക്കാതെ സ്വയം വിശ്വസിപ്പിക്കാതെ ഓവര്‍കം ചെയ്യുകയാണ്..; വിഷാദത്തെക്കുറിച്ച് ജസ്ല മാടശ്ശേരി 

ബിഗ് ബോസ്സ് സീസൺ 2 ലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി.ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു താരം. ജസ്ല മാടശ്ശേരിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഇത്തവണ വിഷാദത്തെക്കുറിച്ചുളള കുറിപ്പുമായിട്ടാണ് ജസ്ല എത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് അധികപേര്‍ക്കും ഉണ്ടാവുന്ന വിഷാദത്തെ എങ്ങനെ അതിജീവിക്കാം എന്ന് നടി തന്റെ പോസ്റ്റില്‍ പറയുന്നു.

ജസ്ലയുടെ വാക്കുകളിലേക്ക്: ഈയിടെയായി കൂട്ടുകാരൊരുപാടെന്നെ വിളിക്കുന്നുണ്ട്. പലപ്പോഴും ജോലിത്തിരക്കിലാണ്. എന്നാലും കഴിയുന്ന പോലെ എടുക്കേം സംസാരിക്കേം ചെയ്യും. എന്നാടീ പറ്റിയേ..എന്നാടാ നിന്റെ പ്രശ്‌നം എന്നൊക്കെ ചോദിക്കുമ്പോ…എന്നോട് പറയണ്..നിന്റെ ഫേസ്ബുക് അക്കോണ്ട് നോക്കുമ്പോ അത്ഭുതം തോന്നണു…നീയെങ്ങനെ ഇത്രേം ഹാപ്പിയായിരിക്കണു…

ഞാനൊക്കെ ഡിപ്രഷന്‍ വന്ന് ചാവാറായി എന്ന്… എന്റെ പൊന്നുമോളെ നിന്നെക്കാള്‍ വല്ല്യ ഡിപ്രഷന്‍ ബ്രക്ഫാസ്റ്റും ലഞ്ചും ഈവനിങ് ടീയും ഡിന്നറും കഴിച്ചാണ് ഞാന്‍ നില്‍ക്കുന്നത്. പോരാത്തതിന് ഈയിടെ ശാരീരിക ബുദ്ധിമുട്ടുകളേറെയാണ്. പെയ്ന്‍ കില്ലേര്‍സ് കുടിച്ച് കുടിച്ച് ഭ്രാന്തായിരിക്കുന്നു. പക്ഷേ എന്റെ ഡിപ്രഷന്‍ മറ്റുള്ളവരെ അറിയിക്കാതെ സ്വയം വിശ്വസിപ്പിക്കാതെ ഓവര്‍കം ചെയ്യാണ് ചെയ്യണത്.

ഒന്നെ പറയാനുള്ളു…നിനക്ക് ചെയ്യാന്‍ കൂടുതലിഷ്ടമുള്ള കാര്യങ്ങളില്‍ എങ്കേജ്ഡ് ആവ്. അത് ചെയ്‌തോണ്ടേയിരിക്ക്..വായിക്കാന്‍ കൂടുതലിഷ്ടമുള്ള കാറ്റഗറി ഓഫ് ബുക്‌സ് വായിക്ക്…സിനിമകള്‍ കാണ്..ജോലിയില്‍ കൂടുതല്‍ സിന്‍സിയാരിറ്റി കൊടുക്ക്. എനിക്കും ഇടക്ക് കണ്ട്രോള്‍ വിടുന്നുണ്ട്…കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് ദേഷ്യം പിടിച്ച് തേക്കടിയിലെ വിചനമായ വഴിയിലൂടേ 6 കി മീ ഞാന്‍ നടന്നു.

എനിക്കറിയില്ല..എവിടെയാണ് പിടുത്തം വിടുന്നതെന്ന്..പക്ഷേ നമ്മള്‍ ഈ ലോക്ഡൗണ്‍ കാലം അതിജിവിച്ചേ പറ്റു..വരും തലമുറക്ക് വേണ്ടിയെങ്കിലും…എല്ലാരോടുമാണ്..എല്ലാര്‍ക്കും വട്ടായി തുടങ്ങിണ്ട്. അബദ്ധങ്ങളിലേക്ക് വീഴാതെ ഇഷ്ടമുള്ള കാര്യങ്ങള് ചെയ്‌തോണ്ടേ ഇരിക്കൂ…വായന ..എഴുത്ത് ..പാട്ട്.. ഡാന്‍സ് ഇന്‍സ്രടു മെന്റ്‌സ്..ഫുഡ്.. വര്‍ക്ക് ഔട്ട്….ക്രിയേററീവ് എൈഡിയാസ്…ഫ്രണ്ട്‌സിനെ വിളിക്കാ…വീട്ടില്‍ ഗാര്‍ഡണിങ് ചെയ്യാ.. അങ്ങനങ്ങനെ…അങ്ങനങ്ങനെ… ബി സ്‌ട്രോങ്, ജസ്ല മാടശ്ശേരി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Related Topics

Share this story