Times Kerala

കൊല്ലപ്പെട്ട കൊടും ക്രിമിനൽ വികാസ് ദുബൈയുടെ കൂട്ടാളികളെ ഒളിപ്പിക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

 
കൊല്ലപ്പെട്ട കൊടും ക്രിമിനൽ വികാസ് ദുബൈയുടെ കൂട്ടാളികളെ ഒളിപ്പിക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

ലക്‌നൗ: കാണ്‍പൂര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് കൊടും ക്രിമിനൽ വികാസ് ദുബൈയുടെ കൂട്ടാളികളെ ഒളിപ്പിക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ  മധ്യപ്രദേശിലെ വസതിയില്‍ വെച്ചാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഇവരെ അറസ്റ്റ് ചെയ്‌തത്. ഓം പ്രകാശ് പാണ്ഡെ, അനില്‍ പാണ്ഡെ എന്നിവരാണ് വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികളായ ശശികാന്ത് പാണ്ഡെ, ശിവം ദുബെ എന്നിവരെ ഒളിവില്‍ പോവാന്‍ സഹായിച്ചത്. വെള്ളിയാഴ്‌ചയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊടും കുറ്റവാളിയായ വികാസ് ദുബെ കൊല്ലപ്പെട്ടത്.

Related Topics

Share this story