Times Kerala

തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് മരണം; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി

 
തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് മരണം; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സെയ്ഫുദീന്‍ (67) ആണ് മരിച്ചത്. ഇന്നുരാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.അതേസമയം, കേരളത്തില്‍ ഇന്ന് 416 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാത്തിരിക്കുന്നത് വലിയ വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 28 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 17 പേര്‍ക്ക് വീതവും, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Topics

Share this story