Times Kerala

സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമെന്ന് എന്‍ഐഎ; സ്വപ്ന മുഖ്യ കണ്ണിയെന്ന് കേന്ദ്രം

 
സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമെന്ന് എന്‍ഐഎ; സ്വപ്ന മുഖ്യ കണ്ണിയെന്ന് കേന്ദ്രം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ജൂലൈ അഞ്ചിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഡിപ്ലോമാറ്റ് ബാഗേജില്‍ നിന്നും 14.82 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം പിടിച്ചെടുത്തതാണ് കേസ്. കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പി.എസ്. സരിത്ത്, ഒളിവിൽ കഴിയുന്ന സ്വപ്ന പ്രഭ സുരേഷ്, യുഎഇലുള്ള ഫാസില്‍ ഫരീദ്, ഒളിവിൽ കഴിയുന്ന സന്ദീപ് നായര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, സ്വര്‍ണക്കടത്ത് കേസിന് ദേശീയ-അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിദേശത്ത് നിന്നും വലിയ തോതില്‍ സ്വര്‍ണമെത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. യുഎപിഎ നിയമപ്രകാരം ഇതതരം സ്വർണക്കടത്ത്ഭീകരപ്രവര്‍ത്തനമായി കണക്കാക്കും. തിരുവനന്തപുരം സ്വര്‍ണകടത്തിന് ദേശീയ-അന്താരാഷ്ട്ര ബന്ധമുണ്ട്. കള്ളക്കടത്ത് സ്വര്‍ണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി എത്തിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാഎന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

Related Topics

Share this story