Times Kerala

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്; നൂറിലേറെ പേർക്കെതിരെ കേസെടുത്ത് പൊലീസ്

 
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്; നൂറിലേറെ പേർക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂര്‍: സ്വർണക്കടത്ത് കേസ് വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പിണറായിലെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ 120 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കെ.സുധാകരൻ എംപി, ഷാഫി പറമ്പിൽ എംഎല്‍എ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസ്. അനുമതിയില്ലാതെ മാർച്ച് നടത്തി, വഴി തടസപ്പെടുത്തി, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പിണറായി പൊലീസ് കേസെടുത്തത്.

Related Topics

Share this story