Times Kerala

ഭാര്യയെ ബലാത്‌സംഗം ചെയ്തു, ഭർത്താവ് അറസ്റ്റിൽ .!

 
ഭാര്യയെ ബലാത്‌സംഗം ചെയ്തു, ഭർത്താവ് അറസ്റ്റിൽ .!

കടുത്തുരുത്തി: വിവാഹത്തിന് മുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍ . കോട്ടയം കടുത്തുരുത്തിയിലാണ്‌ സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ്‌ പറയുന്നതിങ്ങനെ;

യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ വ്യത്യസ്തസമുദായക്കാരനായ യുവാവുമായി അടുപ്പത്തിലായി . പ്രായപൂര്‍ത്തിയായപ്പോള്‍ ഇരുവരും വിവാഹം ചെയ്തു . വിവാഹ ശേഷം വിദേശത്തേയ്ക്ക് പോയ യുവാവ് ഇടക്കിടെ നാട്ടിലെത്താറുണ്ടെങ്കിലും യുവതിയുമായി അടുപ്പം കാണിച്ചിരുന്നില്ല.

എന്നാല്‍ ഈ അടുത്തകാലത്ത് വിഹാഹമോചനം ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു . തുടര്‍ന്ന്‌ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്ബേ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായി കാണിച്ച്‌ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു . പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Topics

Share this story