Times Kerala

പൂന്തുറയില്‍ കോവിഡ് പകര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്ന്; ആരോഗ്യ വകുപ്പ് മന്ത്രി

 
പൂന്തുറയില്‍ കോവിഡ് പകര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്ന്; ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം : ജില്ലയിലെ കോവിഡ് ബാധ രൂക്ഷമാകുന്ന പൂന്തുറയില്‍ രോഗം പകര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്നെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ വളരെയധികം വൈറസ് ബാധയുണ്ട്. ഇവിടെ നിന്നും കച്ചവടത്തിനും മറ്റുമായി നിരവധി പേരാണ് എത്തുന്നത്. കുമരിചന്തയിലുണ്ടായ കോവിഡ് ക്ലസ്റ്ററാണ് തലസ്ഥാനത്ത് സ്ഥിതി ഇത്രയും വഷളാക്കിയതെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ 28 ദിവസത്തിനുള്ളിലാണ് 251 കേസുകളും ഉണ്ടായിട്ടുള്ളത്. ഇത് പ്രാദേശിക വ്യാപനത്തിന്റെ ഫലമാണ്. ഒരാളില്‍ നിന്നും ഒരുപാട് ആളുകളിലേക്ക് രോഗം പടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Topics

Share this story