Times Kerala

ഒറ്റപ്പാലത്ത് വൻ കഞ്ചാവ് വേട്ട; കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്നും പിടിച്ചെടുത്തത് 43കിലോ കഞ്ചാവ്

 
ഒറ്റപ്പാലത്ത് വൻ കഞ്ചാവ് വേട്ട; കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്നും പിടിച്ചെടുത്തത് 43കിലോ കഞ്ചാവ്

പാലക്കാട് : ഒറ്റപ്പാലത്ത് വന്‍ കഞ്ചാവ് വേട്ട. വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 43 കിലോ കഞ്ചാവ് പൊലീസ് പൊലീസ് പിടികൂടി. സംഭവത്തിൽ കഞ്ചാവ് വില്‍പ്പനക്കാരനായ സുധീറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് പരിശോധന നടത്തുമ്പോള്‍ സുധീര്‍ സ്ഥലത്തില്ലായിരുന്നു. കിടപ്പുമുറിയിൽ കട്ടിലിനു താഴെ 12 വലിയ പൊതികളിലായി കഞ്ചാവ് അടുക്കിവച്ചിരിക്കുകയായിരുന്നു. സുധീറിനെ കണ്ടെത്താൻ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെയും സൈബർ സെല്ലിന്റെയും സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി.പിടികൂടിയ കഞ്ചാവിന് 21 ലക്ഷം രൂപ വിലമതിക്കുമെന്നു പൊലീസ് അറിയിച്ചു.

Related Topics

Share this story