Times Kerala

കേരളത്തിൽ സ്കൂളുകള്‍ തുറക്കാന്‍ വെെകും: മുഖ്യമന്ത്രി പിണറായി വിജയന്‍

 
കേരളത്തിൽ സ്കൂളുകള്‍ തുറക്കാന്‍ വെെകും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവി‍ഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ കേരളത്തില്‍ ഓഗസ്റ്റ് വരെ സ്കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി അനുകൂലമാണെങ്കില്‍ ഓണ്‍ലെെന്‍ പഠനരീതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്. ഇന്ന് 339 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. 149 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍117 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമാറിയാത്ത ഏഴു കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Related Topics

Share this story