Times Kerala

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 149 പേര്‍ രോഗമുക്തി നേടി

 
സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;  133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 149 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. 149 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍117 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമാറിയാത്ത ഏഴു കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറം 55, തിരുവനന്തപുരം 95, പാലക്കാട് 50, എറണാകുളം 12, കണ്ണൂര്‍ 8, ആലപ്പുഴ 22, കാസര്‍ഗോഡ് 11, പത്തനംതിട്ട 7, കൊല്ലം 10, തൃശൂര്‍ 27, കോട്ടയം 7 , വയനാട് 7, ഇടുക്കി 20, കോഴിക്കോട് 8, എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Related Topics

Share this story