Times Kerala

ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ്

 
ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ്

ആലപ്പുഴ: രണ്ടു ദിവസം മുൻപ് ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ് ഉണ്ടായിരുന്നെന്നു സ്ഥിരീകരണം. യുവതിയുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. അതേസമയം, ഭർത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയിൽ ജിതിനു (30) രോഗമില്ല.

ദമ്പതികളെ ചൊവ്വാഴ്ച വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജി​തി​നെ തൂങ്ങി​ മരി​ച്ച നി​ലയി​ലാണ് കണ്ടെത്തി​യത്. കട്ടി​ലി​ല്‍ കി​ടക്കുന്ന നി​ലയി​ലായി​രുന്നു ദേവി​കയുടെ മൃതദേഹം. അതേസമയം, ഇരുവരും വി​വാഹി​തരല്ലെന്നാണ് പൊലീസ് പറയുന്നത്. മൂന്നുമാസം മുൻപാണ് ഇവര്‍ ചെന്നി​ത്തലയി​ല്‍ എത്തി​യത്. ഇന്ന് രാവിലെ പെയിന്റിങ് കരാറുകാരൻ ജിതിന്‍ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് തിരക്കി വീട്ടില്‍ എത്തിയപ്പോള്‍ ആണ് മരിച്ച നിലയില്‍ കണ്ടത്.രണ്ട് വര്‍ഷം മുന്‍പ് ജിതിനോടൊപ്പം ദേവിക ഇറങ്ങി പോയതിനു കുറത്തികാട് പോലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ദാസ് ബാലിക സദനത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തി ആയതിനു ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭി​ച്ചതായി പോലീസ് അറിയിച്ചു.

Related Topics

Share this story