Times Kerala

17വയസ്സിൽ തുടങ്ങിയ പ്രണയം, പ്രായപൂർത്തിയായതോടെ വിവാഹം; ഒടുവിൽ വിവാഹത്തിനുമുമ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ; സംഭവം കടുത്തുരുത്തിയിൽ

 
17വയസ്സിൽ തുടങ്ങിയ പ്രണയം, പ്രായപൂർത്തിയായതോടെ വിവാഹം; ഒടുവിൽ വിവാഹത്തിനുമുമ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ; സംഭവം കടുത്തുരുത്തിയിൽ

കടുത്തുരുത്തി: വിവാഹത്തിനുമുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. അറുന്നൂറ്റിമംഗലം സ്വദേശിയായ യുവാവിനെയാണ് ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്.

യുവതിക്ക് 17 വയസ്സുള്ളപ്പോൾ വ്യത്യസ്തസമുദായക്കാരനായ യുവാവുമായി അടുപ്പത്തിലാകുകയും തുടർന്ന് പ്രായപൂർത്തിയായപ്പോൾ ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു.

വിവാഹശേഷം വിദേശത്തേക്കുപോയ യുവാവ് ഇടക്കിടെ നാട്ടിലെത്തിയെങ്കിലും യുവതിയുമായി അകലാൻ തുടങ്ങിയിരുന്നു.തുടർന്ന് അടുത്തിടെ വിവാഹമോചനം ആവശ്യപ്പെട്ട് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പ്രായപൂർത്തിയാകുന്നതിനുമുമ്പേ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Topics

Share this story