Times Kerala

പ്രൊപ്പോസ് ചെയ്തത് അവളായിരുന്നു., കാരണം എനിക്കവളോട് ചോദിക്കാനുള്ള ധെെര്യമുണ്ടായിരുന്നില്ല..; ഫഹദ് ഫാസിൽ 

 
പ്രൊപ്പോസ് ചെയ്തത് അവളായിരുന്നു., കാരണം എനിക്കവളോട് ചോദിക്കാനുള്ള ധെെര്യമുണ്ടായിരുന്നില്ല..; ഫഹദ് ഫാസിൽ 

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ നസ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് ഫഹദ് . ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് മനസ് തുറന്നത്.

ബാംഗ്ലൂര്‍ ഡെയ്സില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ഞാനും  നസ്രിയയും  അടുക്കുന്നത്. ഫഹദ് ഫാസിലിനെ കാണുന്നത് എക്സെെറ്റ് ചെയ്യാത്തൊരു പെണ്‍കുട്ടി എനിക്ക് പുതിയൊരു അനുഭവമായിരുന്നു. അവളുടെ ശ്രദ്ധ നേടാന്‍ എനിക്ക് പലതും ചെയ്യേണ്ടി വന്നു. അങ്ങനെയാണ് പ്രണയം ആരംഭിച്ചത്.

സെറ്റില്‍ വന്നാല്‍ ആദ്യം ചെയ്തിരുന്നത് അവളെന്നെ നോക്കുന്നുണ്ടോയെന്ന് നോക്കുകയായിരുന്നു. അങ്ങനെ ഞാനാണ് ഇനിഷിയേറ്റീവ് എടുത്തത്. പക്ഷെ പ്രൊപ്പോസ് ചെയ്തത് അവളായിരുന്നു. കാരണം എനിക്കവളോട് ചോദിക്കാനുള്ള ധെെര്യമുണ്ടായിരുന്നില്ല’

തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങളില്‍ ഒന്ന് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതും രണ്ടാമത്തേത് നസ്രിയയുമായുള്ള വിവാഹമാണ് ഫഹദ് പറഞ്ഞു.

Related Topics

Share this story