Times Kerala

ആഹ്ലാദപൂര്‍ണമായ സന്ദര്‍ഭങ്ങളില്‍ എനിക്കങ്ങയെ മിസ് ചെയ്യും.,എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ പാഠം പഠിപ്പിച്ചു തന്നതിനു നന്ദി..; അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ഓർമകൾ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ

 
ആഹ്ലാദപൂര്‍ണമായ സന്ദര്‍ഭങ്ങളില്‍ എനിക്കങ്ങയെ മിസ് ചെയ്യും.,എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ പാഠം പഠിപ്പിച്ചു തന്നതിനു നന്ദി..; അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ഓർമകൾ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. തന്റെ സിനിമ വിശേഷങ്ങള്‍ മാത്രമല്ല വീട്ടു വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് അച്ഛന്റെ ഓർമകൾ താരം പങ്കുവയ്ക്കുന്നത്.

ഒരു പക്ഷെ, എല്ലാം തികഞ്ഞ മനുഷ്യനായിരിക്കില്ല….
സമ്പൂര്‍ണനായിരിക്കില്ല….
(പക്ഷെ, അങ്ങനെയാരാണുള്ളത്?)
എനിക്ക്
ഏറ്റവും മൃദുവായ ഹൃദയമുള്ളവനും കനിവുള്ളവനും!
മഹത്തായ പ്രചോദകനും സംരക്ഷകനും!!
ചലിക്കുന്ന സര്‍വ്വ വിജ്ഞാനകോശം!!!
വല്ലപ്പോഴും എനിക്കങ്ങയെ മിസ് ചെയ്യും (അതെ, എന്റെ ജീവിതത്തിലെ ആഹ്ലാദപൂര്‍ണമായ സന്ദര്‍ഭങ്ങളില്‍). കാരണം, നമ്മുടെ കുടുംബത്തിനു ചുറ്റും, അങ്ങയുടെ (എന്റെയും) ചങ്ങാതിമാരിലൂടെ, അങ്ങ് സഹായിച്ചിട്ടുള്ളവരിലൂടെ അങ്ങയുടെ സാന്നിധ്യം ഞാന്‍ സദാ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ പാഠം പഠിപ്പിച്ചു തന്നതിനു നന്ദി.
ഈ ലോകത്തുള്ളവരെ മുഴുവന്‍ സ്വന്തം കുടുംബം പോലെ കരുതാന്‍ കഴിയുന്നതില്‍.
ലൗ യു അപ്പാ,
ഇസ്സുവിന്റെ ബോബന്‍ അപ്പാപ്പ- കുഞ്ചാക്കോ ബോബൻ കുറിച്ചു.

Related Topics

Share this story