Times Kerala

പൂന്തുറയിൽ മൂന്ന് ഇടങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് സോൺ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

 
പൂന്തുറയിൽ മൂന്ന് ഇടങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് സോൺ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

തിരുവനന്തപുരം: പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോണുകളായി തിരുവനതപുരം ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഈ സ്‌ഥലങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം എന്നും അദ്ദേഹം വ്യക്തമാക്കി .ഈ പ്രദേശങ്ങളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭ്യമാക്കും .ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം.11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും. ജൂലൈ ഒൻപതിന് 0 മുതൽ 3 വരെ നമ്ബരുകളിൽ അവസാനിക്കുന്ന കാർഡുകാരും ജൂലൈ പത്തിന് 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാരും ജൂലൈ 11ന് 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാരും റേഷൻ വാങ്ങാനെത്തണം. ബാങ്ക, /ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രദേശത്ത് പ്രവർത്തിക്കാൻ പാടില്ല.

Related Topics

Share this story