Times Kerala

വികാസ് ദുബെയുടെ രണ്ട് സഹായികൾ കൂടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

 

ലക്‌നൗ: കാൺപൂർ, ഇറ്റാവ എന്നിവിടങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ കൊടുംകുറ്റവാളി വികാസ് ദുബൈയുടെ രണ്ട് സഹായികൾ കൂടി കൊല്ലപ്പെട്ടു. രൺവീർ ശുക്ല, കഴിഞ്ഞ ദിവസം പിടിയിലായ പ്രഭാത് മിശ്ര എന്നിവരാണ് കൊല്ലപ്പെട്ടത്.

അതേസമയം,  വികാസ് ദുബെ ഒടുവിൽ പോലീസ്  പിടിയിലായി. മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കലാപം തുടങ്ങി 60ഓളം കേസുകളാണ് വികാസ് ദുബെയുടെ പേരിലുള്ളത്. നാൽപതോളം പൊലീസ് ടീമും എസ്ടിഎഫും വികാസ് ദുബെയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. ഈ മാസം മൂന്നിനാണ് പൊലീസ് ഉദ്യോഗസ്ഥരെ വികാസ് ദുബെ എൻകൗണ്ടറിൽ കൊലപ്പെടുത്തിയത്. ഉയർത്തിയിരുന്നു.

Related Topics

Share this story