Times Kerala

ഉറവിടമാറിയാത്ത കോവിദഃ കേസുകൾ:ആലുവ മാര്‍ക്കറ്റ് അടച്ചു; നഗരം നിശ്ചലം:

 
ഉറവിടമാറിയാത്ത കോവിദഃ കേസുകൾ:ആലുവ മാര്‍ക്കറ്റ് അടച്ചു; നഗരം നിശ്ചലം:

കൊച്ചി: ഉറവിടം അറിയാത്ത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആലുവ നഗരം കടുത്ത ആശങ്കയിൽ. ആലുവ നഗരം ആൾത്തിരക്കൊഴിഞ്ഞു ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. ആലുവ മാര്‍ക്കറ്റ് വീണ്ടും പൂര്‍ണമായി അടച്ചിരിക്കുകയാണ്. നഗരസഭ പരിധിയില്‍ തോട്ടക്കാട്ടുക്കര മേഖലയെ മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നഗരത്തിലെ ഒമ്പതുമുതല്‍ 23 വരെ വാര്‍ഡുകളില്‍ എട്ട്, 14 വാര്‍ഡുകള്‍ ഒഴികെയുള്ളവയാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. ബൈപാസ് മേഖല ഉള്‍പ്പെടുന്നതാണ് ഒഴിവാക്കപ്പെട്ട എട്ടാം വാര്‍ഡ്. ചെമ്പകശ്ശേരി മേഖലയാണ് 14ാം വാര്‍ഡ്.

Related Topics

Share this story