Times Kerala

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കായംകുളത്ത് ചികില്‍സയിലിരിക്കെ മരിച്ചത് പച്ചക്കറി വ്യാപാരി

 
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കായംകുളത്ത് ചികില്‍സയിലിരിക്കെ മരിച്ചത് പച്ചക്കറി വ്യാപാരി

കൊല്ലം: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീന്‍ (67) ആണ് മരിച്ചത്. കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്ന ഇയാളുടെ മകളും രോഗം സ്ഥിരീകരിച്ച് ചികില്‍സയിലാണ്.അതേസമയം, ഷറഫുദ്ദീന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സാംപിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് കായംകുളത്തേക്ക് പച്ചക്കറിയെത്തിക്കുന്ന ലോറി ഡ്രൈവര്‍മാര്‍വഴി രോഗം വന്നുവെന്നാണ് പ്രാഥമിക നിഗമനം.

Related Topics

Share this story