Times Kerala

ജെ സിബി ഉപയോഗിച്ച്‌ ആളെ അടിച്ചിട്ട ഡ്രൈവര്‍ക്ക് എതിരെ കേസ്; നടപടി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ

 
ജെ സിബി ഉപയോഗിച്ച്‌ ആളെ അടിച്ചിട്ട ഡ്രൈവര്‍ക്ക് എതിരെ കേസ്; നടപടി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ

തെലങ്കാന: ജെ സിബി ഉപയോഗിച്ച്‌ ആളെ അടിച്ചിട്ട ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. തെലങ്കാനയിലെ മുലുഗുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു സിമന്റ് തറയില്‍ ഇരിക്കുന്നയാളെയാണ് അടിച്ചിട്ടത്. ആദ്യം തലയില്‍ ജെസിബി കൈകൊണ്ട് തട്ടി. ഇയാള്‍ എഴുന്നേറ്റ് പോകാതിരുന്നപ്പോള്‍ ഇടിച്ചികുയായിരുന്നു. ഇയാള്‍ മദ്യപിച്ച്‌ ബഹളം വെച്ചതുകൊണ്ടാണ് ഡ്രൈവര്‍ ജെസിബി കൊണ്ട് ഇടിച്ചിട്ടത് എന്നാണ് മംഗപേട്ട പോലീസ് പറയുന്നത്.

Related Topics

Share this story