Times Kerala

പ്രമുഖ ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

 
പ്രമുഖ ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 30കാരനായ സുശീല്‍ ഗൗഡയെയാണ് മാണ്ഡ്യയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജനപ്രിയ സീരിയലായ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിച്ചത് സുശീല്‍ ഗൗഡയായിരുന്നു. ഫ്റ്റ്‌നസ് ട്രെയിനര്‍ കൂടിയായിരുന്നു സുശീല്‍. ഈയടുത്ത് ദുനിയ വിജയ് നായകനായ സലഗ എന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലും സുശീല്‍ അഭിനയിച്ചിരുന്നു.

Related Topics

Share this story