Times Kerala

ഭര്‍ത്താവ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് സൗമ്യ; സ്വപ്നയുടെ സുഹൃത്ത് സന്ദീപ് സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്

 
ഭര്‍ത്താവ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് സൗമ്യ; സ്വപ്നയുടെ സുഹൃത്ത് സന്ദീപ് സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ സന്ദീപിന് സ്വർണക്കടത്തിൽ നിർണായക പങ്കുണ്ടെന്ന് കസ്റ്റംസ്. കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി സരിത്തുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. സന്ദീപിന്റെ ഭാര്യ സൗമ്യ നിലവിൽ കസ്റ്റംസ് കസ്റ്റഡിയിലാണ്. ഇവരെ കസ്റ്റംസ് സംഘം കൊച്ചിയിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്.അതേസമയം, സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് സൗമ്യ മൊഴിനൽകിയിട്ടുണ്ട്. ചില സംശയങ്ങൾ തോന്നിയിരുന്നെങ്കിലും സ്വർണക്കടത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവർ മൊഴി നൽകിയതായാണ് വിവരം. കേസിൽ സൗമ്യയെ അറസ്റ്റ് ചെയ്യാൻ സാധ്യതയില്ലെന്നാണ് സൂചന.

Related Topics

Share this story