Times Kerala

കൊവിഡ് വ്യാപനം;പൂന്തുറയില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും

 
കൊവിഡ് വ്യാപനം;പൂന്തുറയില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും

തിരുവനതപുരം : കൊവിഡ് വ്യാപനം തടയാന്‍ പൂന്തുറയില്‍   കൂടുതല്‍ കർശന നടപടികളെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു .

120 പേര്‍ക്ക് ഒരാളില്‍ നിന്ന് പ്രാഥമിക സമ്പര്‍ക്കവും അവരിൽ നിന്ന് 150 ഓളം പേര്‍ക്ക് പുതിയ സമ്പര്‍ക്കവും ഉണ്ടായ സാഹചര്യത്തിലാണ് ഈ നടപടി എടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത് .

  കഴിഞ്ഞ  ദിവസങ്ങളിലായി   പരിശോധിച്ച  600 സാമ്പിളുകളിൽ  119 പേര്‍  കോവിഡ് പോസിറ്റീവായി സ്‌ഥിരീകരിച്ചു .

Related Topics

Share this story