Times Kerala

സ്വര്‍ണക്കടത്ത് കേസ് ; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

 
സ്വര്‍ണക്കടത്ത് കേസ് ; മുഖ്യമന്ത്രി  രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം:നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തില്‍  മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

  സംസ്ഥാനത്തിന്റെ  പൊതുസ്വത്ത് കൊള്ളയടിച്ച് നാടിനെ ഇല്ലാതാക്കുന്ന   മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് ഇന്നലെ പുറത്താക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

 ഈ ഉദ്യോഗസ്ഥനുമായുള്ള മുഖ്യമന്ത്രിയുടെ  ബന്ധം വളരെ  വലുതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story