Times Kerala

മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല:  ആഷിഖ് അബു

 
മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല:  ആഷിഖ് അബു

കൊച്ചി: തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കേസില്‍ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. മനസ്സാക്ഷിയുടെ കോടതിയിലേക്കു കേസ് പോകില്ല എന്നായിരുന്നു ആഷിക് ഫേസ്ബുക്കിൽ കുറിച്ചത്.

സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകപരമായ നിയമ നടപടിക്ക് വിധേയമാക്കും എന്ന് വിശദമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ കുറിപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ആഷിഖ് അബുവിന്‍റെ പ്രതികരണം.

Related Topics

Share this story