Times Kerala

ആരും വിമര്‍ശനത്തിന് അതീതരല്ല..!! നിങ്ങളെ ഭരണം ഏല്‍പ്പിക്കുന്നത് ജനങ്ങളാണെന്നു ഞങ്ങള്‍ തന്നെ പറയുമ്ബോള്‍ ഉത്തരം അനിവാര്യമാണ്!! ; സ്വർണക്കടത്ത് കേസിൽ സർക്കാരിനെ വിമർശിച്ചു സംവിധായകൻ അരുൺ ഗോപി

 
ആരും വിമര്‍ശനത്തിന് അതീതരല്ല..!! നിങ്ങളെ ഭരണം ഏല്‍പ്പിക്കുന്നത് ജനങ്ങളാണെന്നു ഞങ്ങള്‍ തന്നെ പറയുമ്ബോള്‍ ഉത്തരം അനിവാര്യമാണ്!! ; സ്വർണക്കടത്ത് കേസിൽ സർക്കാരിനെ വിമർശിച്ചു സംവിധായകൻ അരുൺ ഗോപി

തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്തു കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച്‌ സംവിധായകന്‍ അരുണ്‍​ഗോപി.

കാലചക്രം ഉരുളുകയാണ്.. ആരും വിമര്‍ശനത്തിന് അതീതരല്ല..!! തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം..!! വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയുക എന്നും അരുണ്‍​ഗോപി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കാലചക്രം ഉരുളുകയാണ്.. ആരും വിമര്‍ശനത്തിന് അതീതരല്ല..!! തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം..!! ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് നിങ്ങള്‍ തന്നെ പറയുമ്ബോള്‍, നിങ്ങളെ ഭരണം ഏല്‍പ്പിക്കുന്നത് ജനങ്ങളാണെന്നു ഞങ്ങള്‍ തന്നെ പറയുമ്ബോള്‍ ഉത്തരം അനിവാര്യമാണ്!! വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയുക!!

Related Topics

Share this story